എട്ട് ബില്യൺ ഇടപാടുകളുള്ള അമെക്സ് കാർഡിനെ മറികടന്ന യുപിഐ (യുണിഫൈസ് പേയ്മെന്റ് ഇന്റർഫേസ്) വീണ്ടും മുന്നോട്ട്. ഇടപാടുകളുടെ കാര്യത്തിൽ ആഗോള വമ്പന്മാരായി മാറിയ വിസ, മാസ്റ്റർകാർഡ് എന്നിവയെയും വൈകാതെ യുപിഐ മറികടക്കുമെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
അഞ്ചുവർഷം മുമ്പ് തുടങ്ങിയ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമാണ് യുപിഐ.
18 ബില്യൺ ഇടപാടുകളാണ് പ്രതിവർഷം യുപിഐ വഴി നടക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം തുടങ്ങിയതായിരുന്നു അമെക്സ്, വിസ, മാസ്റ്റർ കാർഡ് എന്നിവ.
നിലവിൽ യുപിഐ ഇടപാടുകളുടെ കാര്യത്തിൽ അമെക്സിനെ മറികടന്നിരിക്കുകയാണ്.
ഇങ്ങനെ മുന്നോട്ട് പോയാൽ മൂന്നുവർഷത്തിനുള്ളിൽ വിസയെയും മാസ്റ്റർകാർഡിനെയും യുപിഐ മറികടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ജൂലൈയിൽ യുപിഐ വഴിയുള്ള ഇടപാടുകൾ റിക്കോർഡ് നിരക്കിൽ എത്തിയിരുന്നു. 2.91 ലക്ഷം കോടി മൂല്യമുള്ള 149 കോടി ഇടപാടുകളാണ് ജൂലൈയിൽ നടന്നത്.
സ്മാർട്ട്ഫോൺ ഉപയോഗിച്ച് പണംകൈമാറാൻ കഴിയുന്ന സംവിധാനമായ യുപിഐ നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യാണ് വികസിപ്പിച്ചത്. ഗൂഗിൾപേ, പേ ടിഎം, ഫോൺ പേ പോലുള്ള മൊബൈൽ വാലറ്റുകളും ബാങ്കുകളുടെ ആപ്പുകളും പണം കൈമാറുന്നതിനായി ഈ സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.
Discussion about this post