ഓൺലൈൻ ടാക്സി രംഗത്ത് കടന്നു വരാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ‘സവാരി’ എന്ന പേരിലാണ് സർക്കാരിന്റെ പങ്കാളിത്തത്തോടെ ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) എന്നിവരുടെ സംരംഭമാണ് സവാരി.
കളമശേരിയിലെ വിഎസ്ടി എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഇതിനാവശ്യമായ സോഫ്റ്റ്‌വെയർ ഒരുക്കുന്നത്.
ആദ്യഘട്ടത്തിൽ ആവശ്യമായ പത്ത് കോടി രൂപ ചെലവഴിക്കുന്നത് ഐടിഐ ആണ്.
ക്ഷേമനിധി ബോർഡ് അംഗങ്ങളായ പത്ത് ലക്ഷത്തോളം ടാക്‌സി കാർ, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ഇൗ പദ്ധതി നടപ്പിലാക്കുക. ആദ്യം നടപ്പിലാക്കുക തിരുവനന്തപുരം ജില്ലയിലാകും.
ആദ്യമായി സർക്കാർ പങ്കാളിത്തത്തിൽ നടത്തുന്ന ഓൺലൈൻ ടാക്‌സി സേവനമാണ് സവാരി എന്ന പ്രത്യകതയുമുണ്ട്.
കൊവിഡ് കാരണം നീണ്ടുപോയ ഈ പദ്ധതി ഓണത്തിന് ശേഷമാണ് നടപ്പിലാക്കുക. പിന്നീട് മറ്റ് ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കും
Discussion about this post