ഭാരതി എയർടെലിന്റെ പ്രിപെയ്ഡ് പ്ലാനുകൾ ഇനി രാജ്യമാകെ ലഭ്യമാകും. 129 രൂപ, 199 രൂപ എന്നി പ്രീപെയ്ഡ് പ്ലാനുകളാണ് ഇനി രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ലഭിക്കുക.
മേയിൽ അവതരിപ്പിച്ച പ്ലാനുകൾ ചില സർക്കിളുകളിൽ മാത്രമായിരുന്നു ഇത് വരെ ലഭിച്ചിരുന്നത്.
149 രൂപ, 179 രൂപ, 249 രൂപ തുടങ്ങിയ പ്ലാനുകൾക്കൊപ്പമാണ് 129 രൂപ, 199 രൂപ പ്ലാനുകളും ഇനി മുതൽ ലഭിക്കുക. എയർടെലിന്റെ 99 രൂപയുടെ പ്ലാൻ, തിരഞ്ഞെടുത്ത ചില സർക്കിളുകളിലെ ലഭിക്കൂകയുള്ളു. ഈ പ്ലാൻ രാജ്യവ്യാപകമായി എത്തിക്കുമോ എന്നതിൽ വ്യക്തതയില്ല.
129 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളിങ്, ആകെ ഒരു ജിബി ഡാറ്റ, 300 എസ്എംഎസുകൾ എന്നിവ 24 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. സൗജന്യ ഹലോ ട്യൂൺ, വിങ് മ്യൂസിക്, എയർടെൽ എക്സ്ട്രീം ആപ്പ് സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും.
199 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജിൽ പ്രതിദിനം ഒരു ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, 100 എസ്എംഎസ് എന്നിവ 24 ദിവസത്തെ വാലിഡിറ്റിയിൽ ആസ്വദിക്കാനാകും. ആകെയുള്ള 24 ജിബി ഡാറ്റ ഇൗ പ്ലാനിലൂടെ ലഭിക്കും.
റിലയൻസ് ജിയോയ്ക്കും 129 രൂപയുടെ പ്രീപെയ്ഡ് പ്ലാനുണ്ട്. ഇതിൽ രണ്ട് ജിബി ഡാറ്റ ലഭിക്കും. ഒപ്പം ജിയോ നമ്പറുകളിലേക്ക് പരിധിയില്ലാതെ വിളിക്കാനും മറ്റ് നമ്പറുകളിലേക്ക് 1000 മിനിറ്റ് സംസാരിക്കാനും കൂടാതെ 300 എസ്എംഎസും വരെ അയക്കാനുമാകും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
Discussion about this post