ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി അടുത്തഘട്ടത്തില്‍ സിനിമ തീയറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ഇടക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ ഹാളുകള്‍ തുറക്കുക. ഈ മാസം അവസാനത്തോടെ ഇത് സംബന്ധിച്ച് തീരുമാനമാകും.
അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക ഈ മാസം അവസാനത്തോടെയാണ്. ഇതിന് ശേഷമാണ് സിനിമാതീയറ്ററുകളുടെ അടക്കം കാര്യങ്ങള്‍ പരിഗണനയില്‍ വരിക. അതേസമയം തീയറ്ററുകള്‍ തുറന്നാലും ആളുകള്‍ തീയറ്ററുകളിലേക്കെത്താനുള്ള സാധ്യത എത്രത്തോളമെന്ന് അറിയാത്ത സാഹചര്യത്തില്‍ വലിയ ഇളവുകളുമായിട്ടാകും തീയറ്ററുകള്‍ പ്രവര്‍ത്തിക്കുക എന്നാണ് വിവരം. ആദ്യ ആഴ്ചകളില്‍ ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍ക്കും പോലീസുകാര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്ന കാര്യം മള്‍ട്ടിപ്ലക്സുകള്‍ പരിഗണിക്കുന്നുണ്ട്.കൂടാതെ ടിക്കറ്റ് നിരക്കില്‍ 15 മുതല്‍ 20 ശതമാനംവരെ ഇളവുനല്‍കിയേക്കും. രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്തഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നല്കുന്ന കാര്യവും പരിഗണനയിലുണ്ട്.
Discussion about this post