കൊച്ചി: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 38,560 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4820 രൂപയാണ് സ്വര്‍ണം ഗ്രാമിന് വില.
കഴിഞ്ഞ നാല് ദിവസമായി പവന് 38,880 രൂപയില്‍ തുടര്‍ന്ന വിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്.
റെക്കോര്‍ഡ് നിലവാരത്തില്‍ നിന്നും അന്താരാഷ്ട്ര വില കുറയുന്നതാണ് സംസ്ഥാനത്തും വിലയിടിവിന് കാരണമാകുന്നത്. കഴിഞ്ഞ 7ന് പവന് 42,000 രൂപ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ് വില.
Discussion about this post