പഠനാവശ്യത്തിനായി വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങാൻ ധനസഹായം.
സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാണ് വായ്പ. കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷനാണ് വായ്പ നൽകുന്നത്.
പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. വായ്പാ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം.
വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷൻ/ഇൻവോയ്‌സ് അപേക്ഷകർ ഹാജരാക്കണം. ക്വട്ടേഷൻ/ഇൻവോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100 ശതമാനം വായ്പയായി അനുവദിക്കും.
18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കുവേണ്ടി രക്ഷിതാക്കൾക്കും അപേക്ഷ സമർപ്പിക്കാം.
പദ്ധതി വിശദാംശങ്ങൾ www.ksbcdc.com ൽ ലഭിക്കും.
അപേക്ഷാ ഫോറവും വിശദവിവരങ്ങളും കോർപ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളിൽ ലഭിക്കും.
Discussion about this post