നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ 4499 ട്രേഡ് അപ്രന്റിസ് ഒഴിവുകള്‍. സെപ്തംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിവിധ വര്‍ക്ക് ഷോപ്പുകളിലും യൂണിറ്റിലുമാണ് അവസരം.
മെഷീനിസ്റ്റ്, വെല്‍ഡര്‍, ഫിറ്റര്‍, ഡീസല്‍ മെക്കാനിക്; ഇലക്ടീഷ്യന്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ലൈന്‍മാന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനന്‍സ്, മേസണ്‍, കാര്‍പെന്റര്‍, പെയിന്റര്‍, ഫിറ്റര്‍ സ്ട്രക്ചറല്‍, മെഷീനിസ്റ്റ് (ഗ്രൈന്‍ഡര്‍), ടര്‍ണര്‍, ഇലക്ട്രോണിക് മെക്കാനിക് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
15 വയസ്സ് പൂര്‍ത്തിയായിരിക്കണം. 01.01.2020-ന് 24 വയസ്സ് കഴിയാന്‍ പാടില്ല. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി. എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും.
50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്/ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകര്‍ നോട്ടിഫിക്കേഷന്‍ തീയതിക്കുമുന്‍പ് യോഗ്യത നേടിയിരിക്കണം. യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ് നടത്തുക. അപേക്ഷയ്‌ക്കൊപ്പം നിശ്ചിത ഫോര്‍മാറ്റില്‍ ഫോട്ടോയും ഒപ്പും അനുബന്ധ രേഖകളും അപ് ലോഡ് ചെയ്യണം.
100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്.സി./എസ്.ടി./ ഭിന്നശേഷി/വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nfr.indianrailways.gov.in സന്ദര്‍ശിക്കുക.
Discussion about this post