ജനീവ : കുട്ടികളും രോഗവാഹകരാകുമെന്നും അതിനാല്‍ 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ രീതിയില്‍ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയും യൂണിസെഫും സംയുക്തമായാണ് കുട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
കോവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യത കുട്ടികള്‍ക്കുമുള്ളതിനാല്‍ 6നും 11നും വയസിനിടയിലുള്ള കുട്ടികള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയാവും. 5 വയസിന് താഴെയുള്ള കുട്ടികള്‍ സാധാരണ ഇടപെടലുകളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Discussion about this post