ന്യൂഡല്‍ഹി: കേരളത്തില്‍ തിങ്കളാഴ്ച്ച മുതല്‍ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഓഗസ്റ്റ് 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ മലയോര മേഖലയില്‍ ഇടിയോടു കൂടിയ മഴ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് മാസത്തിലെ നാലാമത്തെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത രണ്ട് ദിവസത്തിനകം രാജസ്ഥാനിലേക്ക് നീങ്ങും. ഓഗസ്റ്റ് 22 മുതല്‍ 24 വരെ ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Discussion about this post