ജനീവ: കോവിഡ് 19 രണ്ടുവര്‍ഷത്തിനുളളില്‍ നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. 1918-ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ളൂ മറികടക്കാന്‍ രണ്ടുവര്‍ഷമെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളില്‍ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.
സ്പാനിഷ് ഫ്ളൂ ബാധിച്ച് 5 കോടി ആളുകളാണ് മരിച്ചത്. എട്ടുലക്ഷത്തോളം പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റുമായി ബന്ധപ്പെട്ട അഴിമതി, തന്നെ സംബന്ധിച്ചിടത്തോളം അത് കൊലപാതകത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കാരണം പിപിഇ കിറ്റ് ധരിക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിചെയ്യുന്നത് അവരുടെ ജീവനുതന്നെ വെല്ലുവിളിയുയര്‍ത്തിയേക്കാം. അത് അവര്‍ പരിപാലിക്കുന്ന ആളുകളുടെ ജീവനും ഭീഷണി ഉയര്‍ത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post