തിരുവനന്തപുരം: ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന് നേടാതെ കേരളത്തില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. മോഡേണ്‍ മെഡിസിന് എത്തിക്സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ പ്രാക്ടീഷ്ണേഴ്സ് ആക്ട് പ്രകാരം കേരളത്തില്‍ പ്രാക്ടീസ് നടത്താന്‍ ടിസിഎംസി രജിസ്ട്രേഷന് നിര്‍ബന്ധമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
Discussion about this post