കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. രാജ്യത്തും വിദേശത്തുമായി ഉന്നതര്‍ ഉള്‍പ്പെട്ട കേസാണിതെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു. കേസിലെ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
Discussion about this post