Monday, May 12, 2025 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ധനുഷ്‌കയുടെ കുവിയെ ഏറ്റെടുക്കാന്‍ ഡോഗ് സ്‌ക്വാഡിലെ ട്രെയിനര്‍

ധനുഷ്‌കയുടെ കുവിയെ ഏറ്റെടുക്കാന്‍ ഡോഗ് സ്‌ക്വാഡിലെ ട്രെയിനര്‍

SM TV News Desk by SM TV News Desk
Aug 21, 2020, 09:04 am IST
in News
ധനുഷ്‌കയുടെ കുവിയെ ഏറ്റെടുക്കാന്‍ ഡോഗ് സ്‌ക്വാഡിലെ ട്രെയിനര്‍
Share on FacebookWhatsAppTelegramTweet

മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടുവയസുകാരി ധനുഷ്‌കയെ കണ്ടെത്തിയ വളര്‍ത്തുനായ കുവിയെ ഏറ്റെടുക്കാന്‍ തയ്യാറായി ജില്ലാ കെ 9 ഡോഗ് സ്‌ക്വാഡിലെ ട്രെയിനറും സിവില്‍ പൊലീസ് ഓഫീസറുമായ അജിത് മാധവന്‍. കുവിയെ ഏറ്റെടുത്ത് വളര്‍ത്താനുള്ള അനുമതിക്കായി അജിത് കളക്ടറെയും വനസംരക്ഷണ സമിതിയെയും സ്ഥലം എംപിയെയും സമീപിച്ചു.

ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് സ്റ്റെഫിയുടെ ട്രെയിനറാണ് അജിത്. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി 8ാം ദിവസം ലക്ഷ്യസ്ഥാനത്തെത്തി പുഴയില്‍ നോക്കി നിര്‍ത്താതെ കരഞ്ഞ ചിത്രം കരളലിയിക്കുന്നതായിരുന്നു. കുവിയെ പോറ്റിവളര്‍ത്തിയവരില്‍ ധനുഷ്‌കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ജീവനോടെയുള്ളത്. വെള്ളിയാഴ്ചയാണ് പെട്ടിമുടി പുഴയില്‍ നിന്നും രണ്ടു വയസുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് കുവിയെ തേടിയെത്തിയ അജിത്തിനോട് അവള്‍ ആഹാരമൊന്നും കഴിക്കാതെ എവിടയോ കിടക്കുന്നുണ്ട് എന്ന് സ്ഥലവാസികള്‍ പറഞ്ഞതനുസരിച്ച് അന്വേഷിച്ചപ്പോള്‍ ഒരു ലയത്തിന് പുറകില്‍ അവശയായി കുവിയെ കണ്ടെത്തുകയായിരുന്നു. ആദ്യം ഭക്ഷണം കൊടുത്തപ്പോള്‍ കുവി കഴിക്കാന്‍ കൂട്ടാക്കിയില്ല. അജിത്തിന്റെ സ്‌നേഹവാല്‍സ്യങ്ങള്‍ക്ക് മുന്നില്‍ പിന്നീട് കുവി വഴങ്ങുകയായിരുന്നു. അതിനുശേഷം രണ്ടുമൂന്ന് ദിവസം കുവി അജിത്തിനെ വിട്ടുമാറിയില്ല. അവളെ അവിടെ ഉപേക്ഷിച്ചു പോരാന്‍ മനസ്സ് അനുവദിക്കാത്തതിനാലാണ് അജിത് അനുമതിക്കായി അധികൃതരെ സമീപിച്ചത്. അനുമതി ലഭിച്ചാല്‍ കുവിയെ വീട്ടില്‍ കൊണ്ടുപോയി സംരക്ഷിക്കാനാണ് അജിത് ആലോചിക്കുന്നത്.

അപകടം നടന്ന പെട്ടിമുടിയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ഗ്രാവല്‍ ബാങ്ക് എന്ന സ്ഥലത്ത് നിന്നാണ് ധനുഷ്‌കയുടെ മൃതദേഹം കണ്ടെടുത്തത്. ഇവിടെയുള്ള തൂക്കുപാലത്തിനടിയില്‍ മരച്ചില്ലകളില്‍ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മണം പിടിച്ചെത്തിയ വളര്‍ത്തു നായ രാവിലെ മുതല്‍ തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോസ്ഥര്‍ അവിടെ തിരച്ചില്‍ നടത്തുകയായിരുന്നു.

 

Share23SendShareTweet

Related Posts

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി
News

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു
News

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം
News

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ
News

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം
News

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ
News

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ

Discussion about this post

LATEST NEWS

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

കുറച്ച് തൈര് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ പൂർണമായും മാറ്റാം

തൈര് ഉണ്ടോ, മുടിയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട

ദുരിതത്തിലായ  ആരാധകർക്ക് 5000  രൂപ നൽകി – വിജയ്

തമിഴ് നടൻ വിജയ്ക്ക് എതിരെ ചെരിപ്പേറ്

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ മുടിമുറിച്ചു

മുടിയെ സംരക്ഷിക്കാൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാകൾ

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies