സൈബർ തട്ടിപ്പിനെതിരെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പുമായി എസ്ബിഐ. കോവിഡിന്റെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വ്യാപിച്ചുവരുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.
നിലവിൽ മൊബൈൽ വഴിയാണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. സുരക്ഷിതമായ മൊബൈൽ ഉപയോഗത്തിലൂടെ തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടാമെന്ന് എസ്ബിഐ ട്വീറ്റ് ചെയ്ത ഒരു മിനുട്ടുള്ള വീഡിയോ ക്ലിപ്പിൽ പറയുന്നു.
വൈറസ് ആക്രമണത്തിലൂടെ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ചോർത്താൻ സാധ്യത ഉണ്ടെന്നും അതുകൊണ്ട് പൊതു ഇടങ്ങളിലെ ചാർജിങ് സ്റ്റേഷനുകളിൽ ഫോൺ ചാർജ് ചെയ്യുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാൽവെയറുകൾ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ അറിയിപ്പ് .
കൂടാതെ പതിവായി ഡാറ്റയുടെ ബായ്ക്കപ്പ് എടുക്കുന്നതും, 15 അക്ക ഇഎംഈഐ നമ്പർ കുറിച്ചുവെയ്ക്കുന്നതും സുരക്ഷയ്ക്ക് നല്ലതാണ്.
മൊബൈലിൽ നിന്ന് കംപ്യൂട്ടറിലേയ്ക്ക് ഡാറ്റ പങ്കുവയ്ക്കും മുമ്പ് ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്കാൻ ചെയ്യുക. മൊബൈൽ ഫോണിന്റെ സ്ക്രീൻ ലോക്ക് ചെയ്യുന്നതും മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം പതിവായി അപ്ഡേറ്റ് ചെയ്യുക എന്നി കാര്യങ്ങളും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.
Discussion about this post