കോവിഡ് കാലത്ത് രാജ്യത്തെ തൊഴിൽ നഷ്ടങ്ങളുടെ കണക്ക് കൂടിയതായി റിപ്പോർട്ടുകൾ.
സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി പുറത്തുവിട്ട കണക്കുകൾ അനുസരിച്ചാണ് വിവരം.
കോവിഡ് വ്യാപിച്ച അഞ്ച് മാസത്തിനിടെ തൊഴിൽ നഷ്ടം രൂക്ഷമായി. ഇത്തരത്തിൽ ജൂലൈയിൽ മാത്രം 50 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. അസംഘടിത മേഖലകളിൽ രണ്ട് കോടിലേറെ പേർക്കും ജോലി നഷ്ടമായി.
രാജ്യത്തെ മുഴുവൻ തൊഴിലാളികളുടെ 32 ശതമാനത്തോളം പേർ മാസശമ്പളത്തിൽ ജീവിക്കുന്നവരാണ്. 75 ശതമാനത്തോളം പേരെ ലോക്ക് ഡൗൺ ബാധിച്ചിട്ടുണ്ട്.
കൂടാതെ തൊഴിൽ നഷ്ടമായാൽ പൂർവ സ്ഥിതിയിൽ എത്താൻ സാധ്യത കുറവുള്ള വിഭാഗമാണിതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഐ എൽ ഒ യുടെയും എ ഡി ബി യുടെയും സർവേ അനുസരിച്ച് തൊഴിൽ നഷ്ടപ്പെട്ടവരിൽ 41ലക്ഷം പേരും യുവാക്കളാണ്.
Discussion about this post