കൊല്ലം: തങ്കശ്ശേരി ഹാര്‍ബറിലെ മത്സ്യവില കുറച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വില പുനര്‍നിശ്ചയിക്കുന്നതിനായി ചേര്‍ന്ന ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം. അയല, പരവ, കിളിമീന്‍, ആവോലി എന്നിവയുടെ വിലയാണ് കുറച്ചത്.
ഹാര്‍ബറിലെ അഞ്ച് ലേല ഹാളുകളില്‍ മത്സ്യം എടുക്കുന്നതിന് കച്ചവടക്കാര്‍ വരുന്നതില്‍ കുറവ് നേരിട്ടതാണ് വില കുറയ്ക്കാന്‍ ഈടാക്കിയത്. മൊത്ത-ചെറുകിട കച്ചവടക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും കൊല്ലം ബീച്ചിന് സമീപത്ത് നിന്നും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ദൈനംദിന പാസ് നല്‍കിയാണ് ഹാര്‍ബറിലേക്ക് പ്രവേശനം നല്‍കുന്നത്. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് മത്സ്യഫെഡ് വഴിയാണ് പ്രവേശന പാസ് നല്‍കുക.
പുതുക്കിയ വില
അയല(കിലോഗ്രാം)-150 രൂപ(വലുത്), 100(ഇടത്തരം), 60(ചെറുത്). കിളിമീന്‍-150(വലുത്), 100(ഇടത്തരം), 80(ചെറുത്). ആവോലി – 350, പരവ-350(വലുത്), 250(ചെറുത്). താട-40.
Discussion about this post