Tuesday, May 13, 2025 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഇനി വീട്ടിലെത്തും

കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഇനി വീട്ടിലെത്തും

SM TV News Desk by SM TV News Desk
Aug 19, 2020, 12:40 pm IST
in News
കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഇനി വീട്ടിലെത്തും
Share on FacebookWhatsAppTelegramTweet

കാടുവെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതി യന്ത്രം വരെയുള്ള ചെറുതും വലുതുമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളും ഇനി വീട്ടിലിരുന്ന് വാങ്ങാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിയിലൂടെയാണിത്. 40 മുതല്‍ 80 ശതമാനം വരെ സബ്സിഡി ലഭിക്കും. കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും അപേക്ഷിക്കാം. വിശദാംശങ്ങള്‍ https://www.agrimachinery.nic.in വെബ്സൈറ്റില്‍ ലഭിക്കും.

രജിസ്ട്രേഷന്‍, പ്രൊജക്ട് സമര്‍പ്പിക്കല്‍, അപേക്ഷയുടെ നിജസ്ഥിതി അറിയല്‍, സബ്സിഡി ലഭിക്കല്‍ തുടങ്ങി പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ വഴി ആയതിനാല്‍ ഗുണഭോക്താവിന് ഓഫീസുകളെ സമീപിക്കേണ്ടതില്ല. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പക്കല്‍ നിന്ന് താത്പര്യമുള്ള യന്ത്രം വിലപേശി സ്വന്തമാക്കാം. കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും 40 ശതമാനം വരെ സബ്സിഡിയോടെ 60 ലക്ഷം രൂപവരെ വിലയുള്ള കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാകും. 25 ലക്ഷത്തിലധികം ചെലവ് വരുന്ന പദ്ധതിക്ക് ബാങ്ക് വായ്പയെ ആശ്രയിക്കാം. കര്‍ഷക ഗ്രൂപ്പുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും 80 ശതമാനം സബ്സിഡിയോടെ 10 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രങ്ങള്‍ സ്വന്തമാക്കാമെന്ന മറ്റൊരു ഘടകവും പദ്ധതിയിലുണ്ട്. എട്ടില്‍ കുറയാതെ അംഗങ്ങളുള്ള നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത സ്വന്തമായി ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡുമുള്ള ഗ്രൂപ്പുകള്‍ക്കും സംഘങ്ങള്‍ക്കും മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ.

വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍/യന്ത്രങ്ങള്‍, ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങള്‍(പരമാവധി രണ്ടെണ്ണം) എന്നിവ 40 മുതല്‍ 60 ശതമാനം വരെ സബ്സിഡിയോടെ വാങ്ങുന്നതിന് പദ്ധതി ഉപയോഗപ്പെടുത്താം. എസ് സി/എസ് ടി/വനിത/ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉള്ളതിനാല്‍ അപേക്ഷിക്കുന്നവര്‍ ജാതി, ലിംഗം, സ്ഥലത്തിന്റെ വിവരങ്ങള്‍ എന്നിവ കൃത്യമായി നല്‍കണം. രജിസ്ട്രേഷന് ആധാര്‍, ഫോട്ടോ, 2020-21 വര്‍ഷത്തെ നികുതിചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവ ആവശ്യമാണ്. വിശദ വിവരങ്ങള്‍ 0474-2795434, 9645751584, 9526888353 എന്നീ നമ്പരുകളില്‍ ലഭിക്കും.

 

 

Share25SendShareTweet

Related Posts

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി
News

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു
News

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം
News

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ
News

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം
News

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ
News

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ

Discussion about this post

LATEST NEWS

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

കുറച്ച് തൈര് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ പൂർണമായും മാറ്റാം

തൈര് ഉണ്ടോ, മുടിയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട

ദുരിതത്തിലായ  ആരാധകർക്ക് 5000  രൂപ നൽകി – വിജയ്

തമിഴ് നടൻ വിജയ്ക്ക് എതിരെ ചെരിപ്പേറ്

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ മുടിമുറിച്ചു

മുടിയെ സംരക്ഷിക്കാൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാകൾ

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies