തിരുവനന്തപുരം: പി.എച്ച്.എച്ച്. (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ ജൂലൈയില്‍ റേഷന്‍ വാങ്ങിയ കടകളില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുന്നതാണ്.
ഓഗസ്റ്റ് 20ന് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്കും, 22ന് 3, 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും, 24ന് 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി അറിയിച്ചു.
Discussion about this post