ഈ മാസം ആദ്യമാണ് പുതിയ വാഹന ഇൻഷുറൻസ് പോളിസി നിയമം നിലവിൽ വന്നത്. ഇതു പ്രകാരം ഇപ്പോഴത്തെ ദീർഘകാല പോളിസികൾ ഹ്രസ്വകാലത്തിലേക്ക് എടുക്കാനാകും.
നിലവിലെ സുപ്രീംകോടതി വിധിയനുസരിച്ച് പുതിയതായി വാങ്ങുന്ന നാലുചക്ര വാഹനങ്ങൾക്ക് തുടക്കത്തിൽത്തന്നെ തേർഡ് പാർട്ടി ഇൻഷുറൻസും സ്വന്തംഇൻഷുറൻസും ചേർത്ത് മൂന്നു വർഷത്തെ പ്രീമിയം നൽകണം.ഇരുചക്ര വാഹനമാണെങ്കിൽ ഇത് അഞ്ചു വർഷമാകും.
എന്നാൽ പുതിയ പരിഷ്കാരം അനുസരിച്ച് തേർഡ് പാർട്ടി ഇൻഷുറൻസ് കാലപരിധി നിലനിർത്തിക്കൊണ്ട് സ്വന്തം ഇൻഷുറൻസ് കാലാവധി ഒരു വർഷമായി ചുരുക്കാൻ സാധിക്കുന്നു.
ഇൻഷുറൻസ് കമ്പനിയുടെ മോശം സേവനവും മറ്റും പ്രശ്നമാണെന്നു തോന്നുന്ന സാഹചര്യത്തിൽ കമ്പനി മാറാൻ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.
കൂടാതെ രണ്ടാം വർഷം പോളിസി പുതുക്കുമ്പോൾ ലാഭകരമായുള്ള പ്രീമിയം തുക നൽകുന്ന കമ്പനിയിലേക്ക് ഉപഭോക്താവിന് മാറാനും കഴിയും. മൂന്നു വർഷവും ഒന്നിച്ചടച്ച തുകയിൽ നിന്ന് റിസ്ക് അനുസരിച്ചു പ്രീമിയം ഈടാക്കുക എന്ന രീതിക്കും മാറ്റമുണ്ടാകും.
Discussion about this post