ന്യൂഡല്‍ഹി: കോവിഡ് ഭേദമായാലും ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് കോവിഡ് ഭേദമായവരില്‍ പിന്നീട് കാണുന്നത്. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ശ്വാസതടസവും, അണുബാധയുമാണ് പലരിലും കാണുന്നത്. കൂടാതെ പലതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ട്.
അതേസമയം കോവിഡ് മരുന്നിന്റെ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്.ഇത് നീണ്ട പ്രക്രിയയാണ്. അത് പുരോഗമിക്കുകയാണെന്നും മറ്റ് മരുന്നുകളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് ഉടനെത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post