മലപ്പുറം: കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെടിയിരുപ്പില്‍ നിന്നുള്ള 6 പേര്‍ക്കും കൊണ്ടോട്ടിയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷം ഇവര്‍ ക്വാറന്റൈനിലായിരുന്നു. മുന്നൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ കഴിയുന്നത്.
മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍, മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം, പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം അടക്കം 21 പേര്‍ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post