കൊല്ലം: കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള ഓട്ടോമൊബൈല്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 1000 രൂപ സൗജന്യ ധനസഹായം അനുവദിച്ചിരുന്നു. ഇതിനൊപ്പം ഓണത്തിന് മുന്‍പായി 1000 രൂപ കൂടി സൗജന്യ ധനസഹായവും അനുവദിക്കും. ആദ്യഘട്ട ധനസഹായം ലഭിച്ചവരുടെ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റാകും.
അപേക്ഷ സമര്‍പ്പിക്കാത്തവര്‍ [email protected] വെബ്സൈറ്റില്‍ ഓഗസ്റ്റ് 31 നകം അപേക്ഷിക്കണം. മാര്‍ച്ച് 28 ന് ശേഷം അംഗത്വം എടുത്തവര്‍ക്ക് 1000 രൂപയ്ക്ക് മാത്രമാണ് അര്‍ഹത. ക്ഷേമനിധി അംഗങ്ങളായ ഉടമ, തൊഴിലാളികള്‍ക്ക് 2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള അംശദായം പൂര്‍ണമായും ഒഴിവാക്കി നല്‍കുമെന്ന് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474-2749334 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Discussion about this post