സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും കുറവ്. പവന് 160 രൂപകുറഞ്ഞ് 39,200 രൂപയായാണ് കുറഞ്ഞത്. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയിൽനിന്ന് 39,360 രൂപയായിരുന്നു. നിലവിൽ 4,900 രൂപയാണ് ഒരു ഗ്രാമിന്റെ വില.
ഓഗസ്റ്റ് ഏഴിനാണ് ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിലേക്ക് സ്വർണ്ണവില എത്തിയത് . എങ്കിലും പിന്നിട് തുടർച്ചയായി വിലകുറയുകയാണ്.
കൂടാതെ ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിലും കുറവുണ്ടായിട്ടുണ്ട്. മാർച്ചിനു ശേഷം സ്വർണ്ണ വിപണിയിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞയാഴ്ച ഉണ്ടായത്. നിലവിൽ ഔൺസിന് 1,941.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്.
യുഎസ് ചൈന ബന്ധം, ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാംപയിൻ എന്നിവ ആഗോള വിപണിയിലെ സ്വർണ്ണ വിലയിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.
Discussion about this post