Thursday, March 23, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചു

കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചു

SM TV News Desk by SM TV News Desk
Aug 17, 2020, 07:47 pm IST
in News
കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചു
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അധ്വാനിക്കുമ്പോഴോ അല്ലെങ്കില്‍ സാധാരണ നടക്കുമ്പോഴോക്കെ പ്രത്യേകിച്ചും കോവിഡ് ബാധിതര്‍ക്ക് സംഭാവിക്കാവുന്ന ശ്വാസതടസം അഥവാ എക്സെര്‍ഷണല്‍ ഡിസ്പനിയ എന്ന രോഗ ലക്ഷണം അടിസ്ഥാനമാക്കിയാണ് ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചത്. എക്സെര്‍ഷണല്‍ ഡിസ്പനിയ അടിസ്ഥാനമാക്കി ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആദ്യമായി നിശ്ചയിച്ച സംസ്ഥാനം കൂടിയാണ് കേരളം. കേരളത്തിലെ കോവിഡ് ബാധിതരുടെ മരണനിരക്ക് ഗണ്യമായി കുറച്ചതില്‍ എക്സെര്‍ഷണല്‍ ഡിസ്പനിയുടെ നിരീക്ഷണത്തില്‍ ഒരു പ്രധാന പങ്കുണ്ട്. വിശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ശ്വാസതടസം അഥവാ റെസ്റ്റിങ്ങ് ഡിസ്നിയ മാറി മിതമായ അധ്വാനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന ശ്വാസതടസം അഥവാ എക്സെര്‍ഷണല്‍ ഡിസ്പനിയ അടിസ്ഥാനമാക്കിയാണ് പരിഷ്‌കരിച്ച കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്.

കോവിഡ് ബാധിതരെ രോഗലക്ഷണമനുസരിച്ച് എ, ബി, സി എന്നിങ്ങനെ തരം തിരിക്കുന്നത് പുറമേ ലഘു, മിതം, തീവ്രം എന്നിവ നിശ്ചയിച്ചതിലൂടെ കൃത്യമായി ചികിത്സ ലഭ്യമാക്കുന്നതിന് പരിഷ്‌ക്കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സഹായിക്കുന്നു. ഇതടിസ്ഥാനമാക്കി എ, ബി കാറ്റഗറിയിലുള്‍പ്പെടുന്നവരെ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കും സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരെ വിദഗ്ദ്ധ ചികിത്സക്കായി കോവിഡ് ആശുപത്രികളിലും പ്രവേശിപ്പിക്കുന്നതായിരിക്കും. സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്കുണ്ടാകുന്ന ഗുരുതരാവസ്ഥ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ഉടനടി തീവ്രപരിചരണ ചികിത്സ ആരംഭിച്ച് രോഗികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുന്നു.രോഗിയുടെ കൂടെ കൂട്ടിരിപ്പുകാര്‍ ആരും തന്നെ ആശുപത്രിയില്‍ ഇല്ലാത്ത പ്രത്യേക സാഹചര്യത്തില്‍ പോലും അടിയന്തര ചികിത്സ മുടക്കം വരാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ക്രിട്ടിക്കല്‍ കെയറുമായി ബന്ധപ്പെട്ട് നേരിട്ടുള്ള കന്‍സൈന്റ് പലപ്പോഴും ലഭ്യമാകാത്ത ഘട്ടങ്ങളില്‍ പോലും ഫോണ്‍ വഴി ബന്ധുക്കളുടെ സമ്മതം സ്വീകരിച്ചും ചികിത്സകള്‍ നടത്താവുന്നതാണ്.

ജീവിതശൈലീ രോഗങ്ങളോ മറ്റ് പ്രശ്നങ്ങളോ കോവിഡ് ലക്ഷണങ്ങളോ ഇല്ലാത്ത കോവിഡ് ബാധിതരെ സ്വഭവനങ്ങളില്‍ ഐസൊലേഷനില്‍ ചികിത്സിക്കാവുന്നതാണ്. ദിവസവും ടെലിഫോണിക് മോണിറ്ററിംഗ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്സിമെട്രി റെക്കോര്‍ഡ് എന്നിവയാണ് ഹോം ഐസൊലേഷനില്‍ പ്രധാനം. ഇവര്‍ക്കാവശ്യമായ ഫിങ്കര്‍ പള്‍സ് ഓക്സിമെട്രി റെക്കോര്‍ഡ് നല്‍കുന്നതാണ്. ത്രിതല മോണിറ്ററിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെ.പി.എച്ച്.എന്‍., ആശ വര്‍ക്കര്‍, വോളണ്ടിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ അവരെ സന്ദര്‍ശിച്ച് വിലയിരുത്തുന്നു. നിരീക്ഷണത്തിലുള്ളവര്‍ക്ക് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നിരീക്ഷണവും ഉണ്ടായിരിക്കും. ലോകത്ത് തന്നെ ആദ്യമായാണ് വീട്ടില്‍ ചികിത്സയ്ക്കുള്ളവര്‍ക്ക് ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുന്നത്.

Share26SendShareTweet

Related Posts

പിടിവിടാതെ കോവിഡ്, രോഗികള്‍ കൂടുതല്‍ എറണാകുളത്ത്
News

കേരളത്തിൽ വൻ കോവിഡ് വ്യാപനം

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍
News

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിതള്ളിയത് 9.92 ലക്ഷം കോടി രൂപ!
News

എസ്ബിഐ അക്കൌണ്ടുകളിൽ നിന്ന് 205 രൂപ പോയതിന് കാരണം ഇതാണ്!

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
News

സംസ്ഥാനത്തു വീണ്ടും കോവിഡ് പിടിമുറുക്കുന്നു!

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ
News

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

ലോകത്തിന്റെ വേദനയായി തുര്‍ക്കി; മരണസംഖ്യ ലക്ഷത്തിന് മുകളിലായേക്കും
News

ഭൂകമ്പത്തിൽ വിറച്ചു ഇന്ത്യയും പാകിസ്താനും, മരണം 10

Discussion about this post

LATEST NEWS

പിടിവിടാതെ കോവിഡ്, രോഗികള്‍ കൂടുതല്‍ എറണാകുളത്ത്

കേരളത്തിൽ വൻ കോവിഡ് വ്യാപനം

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

കാലിലെ വേദന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ

കാലിലെ വേദന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ

മുഖഭംഗി കൂട്ടണോ ? എങ്കിൽ ഇതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അഞ്ചു കിടിലം ഫേസ് പാക്കുകൾ

തിളങ്ങുന്ന ചർമത്തിന് വീട്ടിൽ ഉണ്ടാക്കാം ഫേഷ്യൽ പാക്ക്

പ്രമേഹ രോഗമുണ്ടോ, എങ്കിൽ ഈ ചർമ പ്രശ്നങ്ങൾ നിങ്ങൾക്കും വരാം

പ്രമേഹ രോഗമുണ്ടോ, എങ്കിൽ ഈ ചർമ പ്രശ്നങ്ങൾ നിങ്ങൾക്കും വരാം

സൗന്ദര്യ സംരക്ഷണത്തിൽ ഒലിവ് ഓയിലിന്റെ സ്ഥാനം

സൗന്ദര്യ സംരക്ഷണത്തിൽ ഒലിവ് ഓയിലിന്റെ സ്ഥാനം

അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിതള്ളിയത് 9.92 ലക്ഷം കോടി രൂപ!

എസ്ബിഐ അക്കൌണ്ടുകളിൽ നിന്ന് 205 രൂപ പോയതിന് കാരണം ഇതാണ്!

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

സംസ്ഥാനത്തു വീണ്ടും കോവിഡ് പിടിമുറുക്കുന്നു!

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

ലോകത്തിന്റെ വേദനയായി തുര്‍ക്കി; മരണസംഖ്യ ലക്ഷത്തിന് മുകളിലായേക്കും

ഭൂകമ്പത്തിൽ വിറച്ചു ഇന്ത്യയും പാകിസ്താനും, മരണം 10

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies