Monday, May 12, 2025 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » സഭ ടിവിക്ക് തുടക്കമായി

സഭ ടിവിക്ക് തുടക്കമായി

SM TV News Desk by SM TV News Desk
Aug 17, 2020, 07:18 pm IST
in News
സഭ ടിവിക്ക് തുടക്കമായി
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: കേരള നിയമസഭയുടെ ടെലിവിഷന്‍ ചാനലായ സഭ ടിവിക്ക് തുടക്കമായി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ജനങ്ങളും സര്‍ക്കാരും നിയമസഭയും തമ്മിലുള്ള പാലമായി സഭ ടിവിക്ക് മാറാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ച് ടെലിവിഷന്‍ രംഗത്ത് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സഭാനടപടികള്‍ ജനങ്ങളിലെത്തിക്കാനുള്ള സഭ ടിവിയെന്ന നടപടി സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ എല്ലാ നടപടികളും എല്ലാ സമയവും ജനങ്ങള്‍ വീക്ഷിക്കുന്നത് സഭയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഭാ നടപടികളും ചരിത്രവും സംപ്രേഷണം ചെയ്യുന്നത് വലിയരീതിയില്‍ യുവാക്കള്‍ക്ക് ഉപകരിക്കും. പാര്‍ലമെന്ററി പ്രവര്‍ത്തനം കൂടുതല്‍ ആരോഗ്യകരമാകണമെന്ന ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ആരോഗ്യപരമായമാറ്റത്തിന് സഭാ ടിവി വഴിവെക്കും. മുന്‍കാലങ്ങളില്‍ പത്രങ്ങളില്‍ സഭാനടപടികള്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട്
ചെയ്യുന്ന രീതിയായിരുന്നു. കാലക്രമേണ അതില്‍ മാറ്റമുണ്ടായി. സഭാ ടിവിയിലൂടെ സഭാനടപടികളുടെ പ്രവര്‍ത്തനം പൂര്‍ണമായി ജനങ്ങളിലെത്തും. പല കാര്യങ്ങളിലും റെക്കോര്‍ഡ് സൃഷ്ടിച്ച കേരള നിയമസഭ സഭ ടിവിയിലൂടെയും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സ്പീക്കറുടെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിനെ പുതിയ വിതാനത്തിലേക്ക് നയിക്കാന്‍ സഭാ ടിവിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംവാദമാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും അദ്ദേഹം പറഞ്ഞു. ഒ.ടി.ടി. പ്ലാറ്റ്ഫോം വഴിയും സഭ ടിവി ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി എ. കെ. ബാലന്‍ നിയമസഭയുടെ ഡൈനാമിക് വെബ്സൈറ്റിന്റെ ഉദ്ഘാടനം നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ഓണ്‍ലൈനായി ആശംസകള്‍ നേര്‍ന്നു. ഒ. രാജഗോപാല്‍ എം.എല്‍.എ., സഭ ടിവി ഉള്ളടക്ക സമിതി അധ്യക്ഷ വീണ ജോര്‍ജ് എം.എല്‍.എ., സഭ ടിവി മീഡിയ കണ്‍സള്‍ട്ടന്റ് വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.മറ്റു കക്ഷിനേതാക്കള്‍, എം.എല്‍.എ.മാര്‍ തുടങ്ങിയവര്‍ കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ സന്നിഹിതരായിരുന്നു. 14 നിയമസഭകളുടേയും നേതാക്കളുടെ നേര്‍ക്കാഴ്ചയായി ‘നായകര്‍ നാഴികക്കല്ലുകള്‍’ എന്ന ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു നിയമസഭയുടെ ദൃശ്യമാധ്യമ സംരംഭമായി ആരംഭിക്കുന്ന സഭാ ടിവി ആദ്യഘട്ടത്തില്‍ വിവിധ ചാനലുകളില്‍ ടൈം സ്ലോട്ടുകള്‍ വഴിയാണ് പരിപാടി സംപ്രേഷണം ചെയ്യുക. ഓവര്‍ ദി റ്റോപ്പ് പ്ലാറ്റ്ഫോമും തയ്യാറാക്കുന്നുണ്ട്.

Share24SendShareTweet

Related Posts

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി
News

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു
News

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം
News

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ
News

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം
News

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ
News

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ

Discussion about this post

LATEST NEWS

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

കുറച്ച് തൈര് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ പൂർണമായും മാറ്റാം

തൈര് ഉണ്ടോ, മുടിയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട

ദുരിതത്തിലായ  ആരാധകർക്ക് 5000  രൂപ നൽകി – വിജയ്

തമിഴ് നടൻ വിജയ്ക്ക് എതിരെ ചെരിപ്പേറ്

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ മുടിമുറിച്ചു

മുടിയെ സംരക്ഷിക്കാൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാകൾ

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies