തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരേസമയം 5 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുക.
10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണം.കൂടാതെ ദര്‍ശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാണ്. ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം നിയന്ത്രണമുണ്ട്.
രാവിലെ 6ന് മുന്‍പും വൈകിട്ട് ആറര മുതല്‍ ഏഴ് വരെയും പ്രവേശനം ഉണ്ടാവില്ല. കോവിഡ് വ്യാപനം രൂക്ഷമായതോടെ ക്ഷേത്രങ്ങളില്‍ മാര്‍ച്ച് 22 മുതല്‍ 5 മാസമായി ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
Discussion about this post