തിരുവനന്തപുരം: ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ച പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, കോട്ടയത്ത് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ തലയോലപ്പറമ്പ്, പാലക്കാട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ പെരിങ്ങോട്ടുകുറിശ്ശി, കാസര്‍ഗോഡ് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളിലാണ് പ്രവേശനം.
ആകെ 130 സീറ്റുകളില്‍ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലുമാണ് പ്രവേശനം. അപേക്ഷകര്‍ക്ക് 2020 ഡിസംബര്‍ 31ന് 17 വയസ്സ് തികഞ്ഞിരിക്കുകയും 30 വയസ്സ് കവിയുകയും ചെയ്യരുത്. പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്നു വയസ്സും പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വയസ്സും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയണം.
ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ട് സീറ്റുകളും പാരാമിലിറ്ററി/ എക്‌സ് പാരാമിലിറ്ററി സര്‍വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണമുണ്ട്.അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭിക്കും. അപേക്ഷാഫീസ് പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷകള്‍ 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടച്ച രസീത് സഹിതം സെപ്തംബര്‍ 5ന് വൈകിട്ട് 5 മണിക്കുള്ളില്‍ ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കല്‍ ഓഫീസ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവൃത്തിദിനങ്ങളില്‍ ലഭിക്കും.
Discussion about this post