കണ്ണൂര്‍: ഫ്രഞ്ച്, ജാപ്പനീസ്, ജര്‍മ്മന്‍ ഉള്‍പ്പടെയുള്ള വിദേശ ഭാഷകള്‍ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാനും അവയില്‍ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും അസാപ് അവസരമൊരുക്കുന്നു. അസാപ്പും വിവിധ രാജ്യങ്ങളുടെ അംഗീകൃത ഏജന്‍സികളും സംയുക്തമായിട്ടാണ് ഭാഷാ കോഴ്സുകള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്നത്. ഉയര്‍ന്ന നിലവാരത്തിലും കുറഞ്ഞ തുകയിലും വിദേശ ഭാഷകള്‍ പഠിക്കാനുള്ള അവസരമാണ് കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ് ഇതിലൂടെ ഒരുക്കുന്നത്.
15 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഈ കോഴ്സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് ഭാഷകളും അടുത്ത ഘട്ടത്തില്‍ സ്പാനിഷ്, അറബിക് എന്നീ ഭാഷകളും കൂടി ഓണ്‍ലൈന്‍ ആയി അസാപ് നല്കി തുടങ്ങും. ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് ഭാഷകള്‍ പഠിക്കാന്‍ രജിസ്ട്രേഷന് ആരംഭിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനുമായുള്ള ലിങ്ക്: http://www.asapkerala.gov.in/?q=node/987
സംശയങ്ങള്‍ക്കും വിവരങ്ങള്‍ക്കും 9495999671 എന്ന നമ്പറില്‍ ബന്ധപെടുക.
Discussion about this post