തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലും ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
സംസ്ഥാനത്ത് ആകെ 365 സീറ്റുകളാണുള്ളത്. ഇതില്‍ 20 ശതമാനം ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് 2020 ഡിസംബര്‍ 31ന് 17 വയസില്‍ കുറയാനോ 27ല്‍ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ (www.dhskerala.gov.in) ലഭ്യമാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ അതത് ജില്ലയിലെ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ഈ മാസം 27നകം ലഭ്യമാക്കണം. കൂടുതല്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസ്, നഴ്‌സിംഗ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
Discussion about this post