തിരുവനന്തപുരം: ബാങ്കുകളില്‍ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് തിങ്കളാഴ്ച മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. കോവിഡ് പശ്ചാത്തലത്തിലാണ് നീക്കം. ഓണക്കാലത്തെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി സര്‍ക്കുലര്‍ പുറത്തിറക്കി.
0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ രാവിലെ 10നും 12നും ഇടയില്‍ ബാങ്കില്‍ എത്തണം. 4, 5, 6, 7 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ രണ്ടരയ്ക്കും നാലിനും ഇടയിലുമാണ് ബാങ്കില്‍ എത്തേണ്ടത്. കോവിഡ് പ്രതിരോധത്തിന് പ്രത്യേക നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളില്‍ സമയത്തിന് മാറ്റമുണ്ടാകും. ഓരോ ശാഖകളിലും സമയക്രമം പ്രദര്‍ശിപ്പിക്കും.
തിങ്കളാഴ്ച മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതി.
Discussion about this post