കെട്ട കാലത്തെ കഥ പറയുന്ന ജാലകം എന്ന ഷോര്‍ട്ഫിലിം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു. കവിയും മാധ്യമ പ്രവര്‍ത്തകനുമായ ജോയ് തമലം എഴുതിയ കഥയ്ക്ക് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദേവാനന്ദും സുഹൃത്ത് അരവിന്ദും ചേര്‍ന്നാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ കഥയാണ് ജാലകം പറയുന്നത്. വ്യത്യസ്തമാര്‍ന്ന രീതിയിലാണ് ഷോര്‍ട്ട്ഫിലിം അവതരിപ്പിച്ചിരിക്കുന്നത്.
ജോയ് തമലവും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡോ. ശ്രീജയും ഒഴിച്ച് ജാലകത്തിന്റെ ക്യാമറക്ക് പിന്നിലുള്ളവരെല്ലാം വിദ്യാര്‍ത്ഥികളാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വീണയെ അവതരിപ്പിച്ചിരിക്കുന്നത് സാരംഗയാണ്.
പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ജോബി ജോര്‍ജ് നേതൃത്വം നല്‍കുന്ന ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ജാലകം യൂട്യൂബില്‍ അവതരിപ്പിച്ചത്.
Discussion about this post