ഗ്രാമങ്ങളെ പ്രകാശമാനമാക്കുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ വിലയിൽ എൽഇഡി ബൾബുകൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
ഗ്രാമങ്ങളെ പ്രകാശമാനമാക്കാൻ 10 രൂപയ്ക്ക് എൽഇഡി ബൾബുകൾ നൽകാനാണ് തീരുമാനമായിരിക്കുന്നത്.
ഊർജ്ജമന്ത്രാലയത്തിന് കീഴിലെ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡിന്റേതാണ്(ഇഇഎസ്എൽ) പദ്ധതി.
60 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ 1 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്യും. 4,000 കോടി രൂപയാണ് ഇതിന്റെ ചെലവായി പ്രതീക്ഷിക്കുന്നത്.മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഉത്തേജനം നൽകാൻ ഇതിലൂടെ കഴിയും എന്ന ഗുണവുമുണ്ട്.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഗാർഹിക പദ്ധതിയാണ് ഇഇഎസ്എലിന്റേത്. കുറഞ്ഞ വിലയിൽ എൽഇഡി ബൾബുകൾ ഗ്രാമങ്ങളിൽ എത്തിക്കുന്നതോടെ
9,428 മെഗാവാട്ട് വൈദ്യുതി ഉപയോഗം കുറയ്ക്കാനാകും എന്നാണ് നിഗമനം.
കൂടാതെ കാർബൺ നിർമാർജനത്തിന്റെ ഭാഗമായി മറ്റിനം ബൾബുകളും തിരികെ എടുക്കുന്നുമുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ എൽഇഡി വിപണി ആണ് ഇന്ത്യയുടേത്.
Discussion about this post