തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.
കെ.കെ.ശൈലജ, ഇ.ചന്ദ്രശേഖരന്‍,എ.സി.മൊയ്തീന്‍ എന്നിവരാണ് നിരീക്ഷണത്തിലുള്ള മന്ത്രിമാര്‍. 14 ദിവസമായിരിക്കും സ്വയം നിരീക്ഷണം. സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പകരം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും പങ്കെടുക്കുക. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും.
മലപ്പുറം കളക്ടര്‍ക്ക് പുറമെ സബ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post