Monday, May 12, 2025 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » സഭ ടിവി 17ന് ലോക്‌സഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

സഭ ടിവി 17ന് ലോക്‌സഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

SM TV News Desk by SM TV News Desk
Aug 14, 2020, 03:02 pm IST
in News
സഭ ടിവി 17ന് ലോക്‌സഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള ഈ മാസം 17ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഉദ്ഘാടനമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ നിയമസഭാ ചരിത്രത്തിലെ ശ്രദ്ധേയമായ കാല്‍വയ്പ്പാണ് സഭാ ടിവിയെന്ന് സ്പീക്കര്‍ പറഞ്ഞു.

വിവിധ ടിവി ചാനലുകളുടെ ടൈംസ്‌ളോട്ട് വാങ്ങിയാവും പരിപാടികള്‍ സംപ്രേഷണം ചെയ്യുക. കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന സഭയും സമൂഹവും ബില്ലിന്റെ രൂപീകരണത്തിലെ വിവിധ ഘട്ടങ്ങള്‍ വിശദമാക്കുന്ന കേരള ഡയലോഗ്, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രതിഭകളുമായുള്ള സംവാദം അടങ്ങുന്ന സെന്‍ട്രല്‍ ഹാള്‍, നിയമസഭാ മണ്ഡലങ്ങളുടെ പ്രത്യേകതകള്‍, ചരിത്രപ്രാധാന്യം, വിവിധ രംഗങ്ങളിലെ മണ്ഡലത്തിന്റെ പുരോഗതി കൈകാര്യം ചെയ്യുന്ന നാട്ടുവഴി എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് പരിപാടികള്‍.

സഭാ ടിവിയുടെ ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ഭാഗമായി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമും തയ്യാറാക്കും. കലാമൂല്യമുള്ളതും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതുമായ സിനിമകള്‍ ഉള്‍പ്പെടെ വിവിധ കലാരൂപങ്ങള്‍ സഭയുടെ ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിലൂടെ നല്‍കാനാവുമെന്ന് സ്പീക്കര്‍ പറഞ്ഞു.കേരള നിയമസഭ കടലാസ് രഹിതമാക്കാനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. അടുത്ത നിയമസഭാ സമ്മേളനത്തോടെ ഇത് പൂര്‍ണമാകും. ഭരണ, പ്രതിപക്ഷത്തുള്ള 20 എം. എല്‍. എമാരെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത് ഒരു ടീം രൂപീകരിക്കും. ഇവര്‍ പൂര്‍ണമായും കടലാസ് രഹിത നിയമഭയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രണ്ട് എം. എല്‍. എമാര്‍ക്ക് വീതം ബെസ്റ്റ് ഡിജിറ്റല്‍ ലെജിസ്ലേച്ചര്‍ അവാര്‍ഡ് നല്‍കും. പൊതുസമൂഹത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കാനായി മാതൃകാ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പോസിറ്റീവ് സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട എം. എല്‍. എമാര്‍ക്ക് ഡിജിറ്റല്‍ സിറ്റിസണ്‍ ലീഡര്‍ഷിഷ് അവാര്‍ഡും നല്‍കും. നിയമസഭയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ പ്രത്യേക മാതൃക പദ്ധതികള്‍ നടപ്പിലാക്കും. 2020ലെ കേരള ധനകാര്യ ബില്ലുകള്‍ പാസാക്കുന്നതിനായി 24ന് സഭ ചേരുമെന്ന് സ്പീക്കര്‍ പറഞ്ഞു.

Share6SendShareTweet

Related Posts

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി
News

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു
News

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം
News

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ
News

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം
News

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ
News

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ

Discussion about this post

LATEST NEWS

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

കുറച്ച് തൈര് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ പൂർണമായും മാറ്റാം

തൈര് ഉണ്ടോ, മുടിയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട

ദുരിതത്തിലായ  ആരാധകർക്ക് 5000  രൂപ നൽകി – വിജയ്

തമിഴ് നടൻ വിജയ്ക്ക് എതിരെ ചെരിപ്പേറ്

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ മുടിമുറിച്ചു

മുടിയെ സംരക്ഷിക്കാൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാകൾ

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies