പാലക്കാട് : വാളയാര്‍ ഡാം തുറന്നു. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. വാളയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഒരു സെന്റീമീറ്റര്‍ വീതം തുറന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 200.86 മീറ്റര്‍ ആണ് നിലവിലെ (ഉച്ചയ്ക്ക് 12ന് ) ജലനിരപ്പ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. പ്രദേശത്ത് മഴ കുറവാണെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഡാം തുറക്കേണ്ട സാധ്യത ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ പാലക്കാട് ജില്ലയില്‍ ശക്തമായ മഴയില്ല. വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച കനത്ത മഴ മൂലം നീരൊഴുക്ക് കൂടിയതാണ് ഡാമുകളില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.
Discussion about this post