തിരുവനന്തപുരം: അമൃത് മിഷനില്‍ (അടല്‍ മിഷന്‍ ഫോര്‍ റെജുവെനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) സിറ്റി മിഷന്‍ മാനേജ്മെന്റ് യൂണിറ്റില്‍ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എക്സ്പര്‍ട്ട് ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത.
മുനിസിപ്പല്‍ അടിസ്ഥാന വികസന പദ്ധതികളുടെ ഡിസൈനിംഗിലും നടത്തിപ്പിലും അംഗീകൃത ഏജന്‍സിക്ക് കീഴില്‍ മൂന്നുമുതല്‍ അഞ്ചു വര്‍ഷം പ്രവൃത്തി പരിചയവും പാരിസ്ഥിതിക നിയമവശങ്ങളെക്കുറിച്ചുള്ള അറിവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായപരിധി 58 വയസ്. ശമ്പളം 55,000/ രൂപ.
യോഗ്യതാവിശദാംശങ്ങളും അപേക്ഷാഫോറവും www.amrutkerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയുടെ കോപ്പിയും വിശദമായ ബയോഡാറ്റയും [email protected] എന്ന ഇമെയില്‍ ഐഡിയിലും സ്റ്റേറ്റ് മിഷന്‍ മാനേജ്‌മെന്റെ് യൂണിറ്റ് (അമൃത് ), T.C 25/801(11), ഫോര്‍ത്ത് ഫ്‌ളോര്‍, മീനാക്ഷി പ്ലാസ, ആര്‍ടെക് ബില്‍ഡിംഗ്, ഗവണ്‍മെന്റെ് ഹോസ്പിറ്റല്‍ വുമണ്‍ ആന്റ് ചില്‍ഡ്രന്‍ തൈക്കാട് (പിഒ) തിരുവനന്തപുരം-695014 അയയ്ക്കണം.
അപേക്ഷയുടെ പുറത്ത് ‘Application for the post Urban Infrastructure Expert ‘എന്ന് എഴുതിയിരിക്കണം, അവസാന തീയതി: ഓഗസ്റ്റ് 20.
Discussion about this post