തിരുവനന്തപുരം: മാറ്റിവച്ച പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്താന്‍ പി എസ് സി യുടെ തീരുമാനം. മൂന്നു മാസങ്ങളിലായി മാറ്റിയ 62 പരീക്ഷകളില്‍ 48 എണ്ണവും സെപ്റ്റംബറില്‍ നടത്തും. ബാക്കിയുള്ളവ തുടര്‍ മാസങ്ങളില്‍ നടത്തും.നേരത്തെ കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍ക്കു മാത്രമേ പരീക്ഷ എഴുതാന്‍ അനുവാദമുള്ളൂ.
മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന 7 പരീക്ഷകളും, ഏപ്രിലില്‍ നടത്താനിരുന്ന 12 പരീക്ഷകളില്‍ 10 എണ്ണവും, മേയില്‍ നടത്താനിരുന്ന 43 പരീക്ഷകളില്‍ 31 എണ്ണവും സെപ്റ്റംബറില്‍ നടത്തും. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ തുടങ്ങിയ പ്രധാന പരീക്ഷകളും ഇതില്‍ ഉള്‍പ്പെടും. നേരത്തെ ഹാള്‍ടിക്കറ്റ് എടുത്തവര്‍ പുതിയ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുത്തു വേണം പരീക്ഷയ്ക്ക് ഹാജരാകാന്‍.
ഏപ്രിലിലെ പരീക്ഷകള്‍ക്ക് ഫെബ്രുവരി 10 വരെയും മേയിലെ പരീക്ഷകള്‍ക്ക് മാര്‍ച്ച് 11 വരെയുമാണ് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരം നല്‍കിയിരുന്നത്. അന്ന് കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍ക്കു മാത്രമേ പരീക്ഷ എഴുതാനാവൂ. കണ്ടെയ്ന്റ്‌മെന്റ് സോണില്‍ താമസിക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പി എസ് സി വീണ്ടും അവസരം നല്‍കുന്നുണ്ടെങ്കിലും പരീക്ഷയ്ക്ക് ഇതു ബാധകമല്ല.
ഓണ്‍ലൈന്‍ പരീക്ഷകള്‍ പരമാവധി പി എസ് സിയുടെ സ്വന്തം പരീക്ഷാ കേന്ദ്രത്തിലായിരിക്കും നടത്തുക. ഒഎംആര്‍ പരീക്ഷ നടക്കുക പി എസ് സി യുടെ ജില്ലാ ഓഫീസിലും സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലുമായിരിക്കും. സ്‌കൂളുകള്‍ ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് പി എസ് സി കത്തു നല്‍കും.
Discussion about this post