കൊച്ചി: ജനവാസകേന്ദ്രത്തില്‍ നിന്നുള്ള ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ക്വാറികളുടെ അകലം 50 മീറ്ററില്‍ നിന്ന് 200 മീറ്റര്‍ ആയി ഉയര്‍ത്തി കഴിഞ്ഞ മാസം 21നാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.
പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരു പരാതി പരിഗണിച്ചായിരുന്നു ഹരിത ട്രൈബ്യൂണല്‍ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച് ഉത്തരവിട്ടത്. പാറമട ഉടമകള്‍ ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടുകൊണ്ടായിരുന്നു ഹരിതട്രൈബ്യൂണലിന്റെ ഉത്തരവെന്നായിരുന്നു പാറമട ഉടമകള്‍ ആരോപിച്ചത്.
സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ച ശേഷമല്ല ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് . സര്‍ക്കാരിന്റെ സമിതികള്‍ പഠിച്ച ശേഷമാണ് 50 മീറ്റര്‍ ദൂരപരിധി ഉത്തരവ് നിശ്ചയിച്ചത് തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് ഹൈക്കോടതിയെ അറിയിച്ചത്.
Discussion about this post