Thursday, March 23, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ദുരന്തവേളകളില്‍ കേരളത്തിന് കാവലായി ഫ്യൂഷന്‍ റൂം

ദുരന്തവേളകളില്‍ കേരളത്തിന് കാവലായി ഫ്യൂഷന്‍ റൂം

SM TV News Desk by SM TV News Desk
Aug 11, 2020, 02:59 pm IST
in News
ദുരന്തവേളകളില്‍ കേരളത്തിന് കാവലായി ഫ്യൂഷന്‍ റൂം
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം : ദുരന്തസമയങ്ങളില്‍ കേരളത്തിന് കണ്ണിമ ചിമ്മാതെ കാവലാണ് ഫ്യൂഷന്‍ റൂം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ മാര്‍ച്ച് മുതല്‍ ആരംഭിച്ചതാണ് ഫ്യൂഷന്‍ റൂം. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വിശകലനം ചെയ്തും ദുരന്തസാധ്യകള്‍ മുന്‍കൂട്ടി കണ്ട് രക്ഷാദൗത്യങ്ങള്‍ ഏകോപിപ്പിച്ചും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് ഫ്യൂഷന്‍ റൂം പ്രവര്‍ത്തിക്കുന്നത്.

മുന്‍വര്‍ഷത്തെ പ്രളയത്തിന്റെ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഈ വര്‍ഷം ഫ്യൂഷന്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. കാലവര്‍ഷം കണക്കിലെടുത്ത് ജൂണ്‍ ഒന്നു മുതല്‍ ദേശീയദുരന്തനിവാരണ സേന, സംസ്ഥാന പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 24 മണിക്കൂര്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ മഴ കനത്തോടെ ഓഗസ്റ്റ് അഞ്ചു മുതല്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകൂപ്പ് തുടങ്ങിയ വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. കാലാവസ്ഥാ നിരീക്ഷകര്‍, ജിയോളജിസ്റ്റുകള്‍, ഹൈഡ്രോളജിസ്റ്റ്, പൊതുജനാരോഗ്യ വിദഗ്ധര്‍ തുടങ്ങി ഓരോ മേഖലയിലെയും വിദഗ്ദ്ധരാണ് ഇവിടെ ഡാറ്റാ ശാസ്ത്രീയമായി വിശകലനം ചെയ്ത് മുന്നറിയിപ്പുകള്‍ തയാറാക്കുന്നത്.

പ്രാദേശിക ഭാഷയിലുള്‍പ്പെടെ മാപ്പുകളുടെ സഹായത്തോടെയാണ് അറിയിപ്പുകള്‍ കൈമാറുന്നത്. കേരളത്തിലുടനീളമുള്ള മഴ മാപിനികളില്‍ നിന്നുള്ള വിവരങ്ങളും കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പുകളും ആധാരമാക്കി സംസ്ഥാനത്തെ നദികളികളിലെയും ഡാമുകളിലെയും ജലനിരപ്പും ഇവിടെ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാമുകള്‍ തുറക്കുന്നതിനും നദീതീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുമുള്ള അറിയിപ്പുകള്‍ നല്‍കുന്നത്.കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാതൃകയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. എങ്കിലും സാധ്യമായ എല്ലാ ഓപ്പണ്‍ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളും ഇവിടെ വിശകലന വിധേയമാക്കുന്നു.

എല്‍-1, എല്‍-2, എല്‍-3 എന്നിങ്ങനെ ദുരന്ത സാഹചര്യങ്ങളെ വിവിധ തലങ്ങളില്‍ വിശകലനം ചെയ്തുകൊണ്ട് പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങലിലുള്ള മുന്നൊരുക്കങ്ങളും രക്ഷാനടപടികളുമാണ് ദുരന്തങ്ങളുടെ തീവ്രതയ്ക്കനുസിരിച്ച് കൈക്കൊണ്ടുവരുന്നത്. എല്‍-3 എന്ന നിലയില്‍ ദേശീയതലത്തിലെ നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയ്ക്കു പുറമെ മൂന്നു സായുധ സേനാ വിഭാഗങ്ങളും സംസ്ഥാനത്ത് ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണ്. കരസേന പാങ്ങോട് സേനാ ആസ്ഥാനത്തും നാവിക സേന കൊച്ചിയിലും വ്യോമസേന ആക്കുളത്തും സജ്ജമായിട്ടുണ്ട്. സംസ്ഥാന പോലീസിനും ഫയര്‍ഫോഴ്‌സിനുമൊപ്പം എന്‍.ഡി.ആര്‍.എഫ് ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയാണ്. വിശകലനം ചെയ്യുന്ന വിവരങ്ങള്‍ യഥാസമയം സര്‍ക്കാരിലേക്കും താഴേത്തട്ടിലേക്കും കൈമാറുന്നതിന് സുശക്തമായ വിവര വിനിമയ മാര്‍ഗ്ഗങ്ങളും ഫ്യൂഷന്‍ റൂമില്‍ സജ്ജമാണ്.

വിവിധതലങ്ങളിലുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഹോട്ട്‌ലൈനുകള്‍ എന്നിവയ്ക്കു പുറമെ ദുരന്തങ്ങള്‍ വാര്‍ത്താ വിനിമയ സൗകര്യങ്ങളെയും ബാധിക്കുന്ന ഘട്ടമുണ്ടായാല്‍ പ്രയോജനപ്പെടുത്താന്‍ വി-സാറ്റ്, ഇമ്രാസാറ്റ് തുടങ്ങിയ ഉപഗ്രഹ അധിഷ്ഠിത വിനിമയ സൗകര്യങ്ങളും ഇവിടെയുണ്ട്.ഫ്യൂഷന്‍ റൂമിലെ ഓരോ പ്രവര്‍ത്തനവും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും നേരിട്ടും അല്ലാതെയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

Share15SendShareTweet

Related Posts

പിടിവിടാതെ കോവിഡ്, രോഗികള്‍ കൂടുതല്‍ എറണാകുളത്ത്
News

കേരളത്തിൽ വൻ കോവിഡ് വ്യാപനം

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍
News

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിതള്ളിയത് 9.92 ലക്ഷം കോടി രൂപ!
News

എസ്ബിഐ അക്കൌണ്ടുകളിൽ നിന്ന് 205 രൂപ പോയതിന് കാരണം ഇതാണ്!

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
News

സംസ്ഥാനത്തു വീണ്ടും കോവിഡ് പിടിമുറുക്കുന്നു!

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ
News

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

ലോകത്തിന്റെ വേദനയായി തുര്‍ക്കി; മരണസംഖ്യ ലക്ഷത്തിന് മുകളിലായേക്കും
News

ഭൂകമ്പത്തിൽ വിറച്ചു ഇന്ത്യയും പാകിസ്താനും, മരണം 10

Discussion about this post

LATEST NEWS

പിടിവിടാതെ കോവിഡ്, രോഗികള്‍ കൂടുതല്‍ എറണാകുളത്ത്

കേരളത്തിൽ വൻ കോവിഡ് വ്യാപനം

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

കാലിലെ വേദന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ

കാലിലെ വേദന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ

മുഖഭംഗി കൂട്ടണോ ? എങ്കിൽ ഇതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അഞ്ചു കിടിലം ഫേസ് പാക്കുകൾ

തിളങ്ങുന്ന ചർമത്തിന് വീട്ടിൽ ഉണ്ടാക്കാം ഫേഷ്യൽ പാക്ക്

പ്രമേഹ രോഗമുണ്ടോ, എങ്കിൽ ഈ ചർമ പ്രശ്നങ്ങൾ നിങ്ങൾക്കും വരാം

പ്രമേഹ രോഗമുണ്ടോ, എങ്കിൽ ഈ ചർമ പ്രശ്നങ്ങൾ നിങ്ങൾക്കും വരാം

സൗന്ദര്യ സംരക്ഷണത്തിൽ ഒലിവ് ഓയിലിന്റെ സ്ഥാനം

സൗന്ദര്യ സംരക്ഷണത്തിൽ ഒലിവ് ഓയിലിന്റെ സ്ഥാനം

അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിതള്ളിയത് 9.92 ലക്ഷം കോടി രൂപ!

എസ്ബിഐ അക്കൌണ്ടുകളിൽ നിന്ന് 205 രൂപ പോയതിന് കാരണം ഇതാണ്!

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

സംസ്ഥാനത്തു വീണ്ടും കോവിഡ് പിടിമുറുക്കുന്നു!

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

ലോകത്തിന്റെ വേദനയായി തുര്‍ക്കി; മരണസംഖ്യ ലക്ഷത്തിന് മുകളിലായേക്കും

ഭൂകമ്പത്തിൽ വിറച്ചു ഇന്ത്യയും പാകിസ്താനും, മരണം 10

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies