കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുറഞ്ഞു. 400 രൂപയാണ് ഇന്ന് പവന് വില കുറഞ്ഞത്. ഇതോടെ 41,200 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 5150 രൂപയാണ് ഒരു ഗ്രാമിന്റെ വില.
പവന് 800 രൂപയാണ് രണ്ട് ദിവസം കൊണ്ട് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് 100 രൂപയുടെയും കുറവാണുണ്ടായത്.
പവന്റെ വില ചരിത്രത്തില്‍ ആദ്യമായി വെള്ളിയാഴ്ച 42,000 രൂപയിലെത്തിയിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോളവിപണിയിലും സ്വര്‍ണവില കുറഞ്ഞു.
Discussion about this post