കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ജാമ്യമില്ല. യു.എ.പി.എ കുറ്റമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എന്‍ഐഎ കോടതി. കേസ് ഡയറിയും മറ്റ് തെളിവുകളും പരിശോധിച്ചാണ് തീരുമാനം.
സ്വപ്നയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കഴിഞ്ഞ ആറിന് നടന്ന വാദത്തില്‍ എന്‍ഐഎ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണം നടക്കുകയാണെന്നും ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിച്ചുകളയാനും അന്വേഷണത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ ജാമ്യാപേക്ഷ എതിര്‍ത്തത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുപ്പമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്നുമായിരുന്നു എന്‍ഐഎയുടെ വാദം. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു.
Discussion about this post