ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ.) കരട് വിജ്ഞാപനത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി ഡല്‍ഹി ഹൈക്കോടതി ഓഗസ്റ്റ് 11 വരെ നീട്ടിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ സോഷ്യല്‍മീഡിയയിലടക്കം ഇഐഎയ്‌ക്കെതിരെ ചര്‍ച്ചകള്‍ ആരംഭിച്ചു. നിലവിലെ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ ചട്ടങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം.
എന്താണ് ഇഐഎ?
1984ല്‍ ഭോപ്പാല്‍ ദുരന്തത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണത്തിനെതിരായ നിയമം 1986ല്‍ വരുന്നത്. ഈ നിയമത്തിന് കീഴില്‍ 1994ലാണ് ഇഐഎ കൊണ്ടുവരുന്നത്. ഇതുപ്രകാരം ഏത് പദ്ധതിയും ആരംഭിക്കുമ്പോള്‍ ഇഐഎയ്ക്ക് അനുസൃതമായിരിക്കണം. 2006ല്‍ ഇഐഎ ഭേദഗതി ചെയ്തിരുന്നു.
ചില മേഖലകളില്‍ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം തേടല്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് കരട് വിജ്ഞാപനം. നിര്‍മാണം നേരത്തേ പൂര്‍ത്തിയായ പദ്ധതികള്‍ക്ക് അനുമതി നല്‍കാനുള്ള വകുപ്പും അതിലുണ്ട്.
[email protected]. എന്ന മെയില്‍ ഐഡിയിലേക്കാണ് ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുള്ളത്.
Discussion about this post