പത്തനംതിട്ട: പമ്പ അണക്കെട്ടിന്റെ ആറ് ഷട്ടറുകളും തുറന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ടയില്‍ അതീവ ജാഗ്രതയാണ്. പമ്പയുടെ തീരത്ത് ആളുകള്‍ക്ക് അധികൃതര്‍ തുടര്‍ച്ചയായി ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്.
ജലനിരപ്പ് 983.45 മീറ്റര്‍ എത്തിയതോടെയാണ് പമ്പ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ ആദ്യം തുറന്നത്. ഘട്ടം ഘട്ടമായാണ് ആറ് ഷട്ടറുകളും തുറന്നത്. സെക്കന്റില്‍ 82 ക്യു മക്‌സ് വെള്ളമാണ് തുറന്നുവിടുന്നത്.
അണക്കെട്ട് തുറന്നതിലൂടെ വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്.അതേസമയം റാന്നി പട്ടണത്തിലും, ആറന്‍മുള, കോഴഞ്ചേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യത ഉണ്ട്. എന്നാല്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 92 മീറ്ററില്‍ എത്തിയാല്‍ ഷട്ടറുകള്‍ അടയ്ക്കും. രക്ഷാപ്രവര്‍ത്തനത്തിന് 25 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ എത്തിയിട്ടുണ്ട്. ആറന്മുളയില്‍ ആറ് വള്ളങ്ങളും, തിരുവല്ലയില്‍ അഞ്ചും അടൂരില്‍ രണ്ടും റാന്നിയില്‍ മൂന്നും വള്ളങ്ങളും 8 കുട്ടവഞ്ചികളും തുമ്പമണില്‍ ഒരു വള്ളവും എത്തിയിട്ടുണ്ട്.
Discussion about this post