വ്യക്തിഗത , ഭവന – വാഹന വായ്പകളെടുത്തവർക്ക് ആശ്വസിക്കാം. വായ്പ പുനഃ ക്രമീകരണം നടത്തി താൽക്കാലിക ആശ്വാസം നേടാൻ അവസരം ഒരുക്കിയിട്ടുണ്ട് ആർബിഐ.
മാർച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുള്ള വായ്പകൾക്കാണ് ആനൂകുല്യം ലഭ്യമാകുക. ഡിഫാൾട്ട് ആയി പരിഗണിക്കപ്പെടുന്ന വായ്പകൾക്ക് ഇക്കാര്യം ബാധകമല്ല.
ഭവന, വാഹന, വ്യക്തിഗത , വിദ്യാഭ്യാസ വായ്പകൾക്ക് ആനൂകൂല്യം കിട്ടും. കൂടാതെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക, സാധനങ്ങൾ വാങ്ങുന്നതിനുള്ള വായ്പ എന്നിവ റീഷെഡ്യൂൾ ചെയ്യാനും കഴിയും.
ആനൂകുല്യം ലഭിക്കണമെങ്കിൽ വായ്പ നൽകിയ ബാങ്കും വായ്പ വാങ്ങിയ വ്യക്തിയും തമ്മിൽ ഡിസംബർ 30 നകം പുനക്രമീകരണ കരാറിൽ ഒപ്പ് വയ്ക്കേണ്ടതുണ്ട്.
നിലവിൽ ഇത്തരം വായ്പകൾ 2 ഘട്ടങ്ങളിലായുള്ള തിരിച്ചടവിനായി മൊറട്ടോറിയം നൽകിയിട്ടുണ്ട്. ഇത് ആഗസ്റ്റോടെ അവസാനിക്കും.പിന്നീട് വരുന്ന മാസങ്ങളിൽ വായ്പ്പയുടെ മൊത്തം കാലാവധി നീട്ടാൻ കഴിയുകയോ അല്ലെങ്കിൽ മൊറട്ടോറിയം കാലത്തെ പലിശ ഒന്നിച്ചടയ്ക്കുകയോ ചെയ്യാൻ കഴിഞ്ഞേക്കും.
പുനഃക്രമീകരണത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ ആർബിഐ ഉടനെ പുറത്തിറക്കും.
Discussion about this post