ന്യൂഡല്‍ഹി: എല്ലാ പലചരക്ക്-പച്ചക്കറി വ്യാപാരികള്‍ക്കും ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. സമൂഹ വ്യാപനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
പുതിയ ഇടങ്ങളിലേക്ക് കോവിഡ് വ്യാപിക്കുന്നത് പരമാവധി തടയുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. കോവിഡ് രാജ്യത്തെ പുതിയ പ്രദേശങ്ങളിലേയ്ക്കുകൂടി വ്യാപിച്ചതോടെ ജില്ലകളില്‍ ഒറ്റപ്പെട്ട കേസുകളോ വലിയ ക്ലസ്റ്ററുകളോ രൂപപ്പെടാന്‍ സാധ്യതതയുണ്ട്. കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ആംബലുന്‍സുകള്‍ പ്രയോജനപ്പെടുത്തണം. ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ആംബുലന്‍സുകള്‍ കൂടുതല്‍ സജ്ജമാക്കണമെന്നും നിര്‍ദേശിച്ചു.
Discussion about this post