കരിപ്പൂര്‍: കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. നിരവധി പേരുടെ നില ഗുരുതരമാണ്. 190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച രാത്രിയാണ് ഐ.എക്സ്.344 ദുബായ്- കോഴിക്കോട് വിമാനം അപകടത്തില്‍പ്പെട്ടത്. കോക്പിറ്റ് ഉള്‍പ്പെടുന്ന ഭാഗം മതിലില്‍ ഇടിച്ചാണ് വിമാനം നിന്നത്. അപകടത്തില്‍ മരിച്ചവരില്‍ അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ ഉള്‍പ്പെടും. യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം 7.40നെത്തിയ വിമാനം മൂന്നുതവണ ചുറ്റിപ്പറന്ന ശേഷമാണ് ഇറങ്ങിയത്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് സൂചന. വേഗത കുറവായതാണ് പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത്.
അപകടത്തില്‍ മരിച്ചവര്‍:
1.പൈലറ്റ് ഡി.വി.സാഥേ
2. കോ പൈലറ്റ് അഖിലേഷ് കുമാര്‍
3. ജാനകി, 54, ബാലുശ്ശേരി
4. അഫ്സല് മുഹമ്മദ്- 10 വയസ്
5. ദീപക്
6. ഷെസ ഫാത്തിമ-2 വയസ്
7. മനാല്‍ അഹമ്മദ്, മലപ്പുറം
8. കെ.വി.ലൈലാബി, എടപ്പാള്‍
9. ശാന്ത, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി
10. ഷറഫുദ്ദീന്, കോഴിക്കോട്
11. രാജീവന്, കോഴിക്കോട്
12. മുഹമ്മദ് റിയാസ്, 23, പാലക്കാട്
13. ഷഹീര്‍ സെയ്്ദ്, 38, തിരൂര്‍
14. സുധീര്‍ വാര്യത്ത്(45), വളാഞ്ചേരി കുളമംഗലം സ്വദേശി
15. സാഹിറ ബാനു, കോഴിക്കോട്
16.സാഹിറയുടെ ഒന്നര വയസുള്ള കുഞ്ഞ് അസം മുഹമ്മദ്
മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്.
Discussion about this post