കൊല്ലം: ശക്തമായ മഴയിലും കാറ്റിലും കൊല്ലം ജില്ലയില്‍ വ്യാപക നാശനഷ്ടം. 145 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയെയും മഴയും കാറ്റും കാര്യമായി ബാധിച്ചു.
ബുധനാഴ്ച രാത്രി തുടങ്ങിയ പെരുമഴ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്നിരുന്നു. ശക്തമായ കാറ്റുമുണ്ടായിരുന്നു. ജില്ലയിലെ മുഴുവന്‍ മേഖലകളെയും കാറ്റും മഴയും ബാധിച്ചു. ഒട്ടേറെ മരങ്ങള്‍ പലയിടങ്ങളിലായി കടപുഴകി വീണു. 143 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.ജില്ലയുടെ കിഴക്കന്‍ മേഖലകളിലാണ് കൃഷി നാശം കൂടുതലുണ്ടായിരിക്കുന്നത്.
വൈദ്യുതി തടസപ്പെട്ടതും വലിയ പ്രതിസന്ധിയായി. ഏകദേശം അരക്കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് മാത്രമുണ്ടായത്. കെഎസ്ഇബിയുടെ 450 വൈദ്യുതി തൂണുകളാണ് മരങ്ങള്‍ വീണ് തകര്‍ന്നത്.മൂന്ന് ട്രാന്‍സ്‌ഫോമറുകള്‍ കത്തി നശിച്ചു. വൈദ്യുതി മുടങ്ങിയത് ഓണ്‍ലൈന്‍ പഠനത്തെയും ബാധിച്ചിട്ടുണ്ട്. ജലവിതരണ പദ്ധതികളില്‍ നിന്നുള്ള പമ്പിംഗ് മുടങ്ങിയതോടെ ഭൂരിഭാഗം മേഖലകളിലെയും കുടിവെള്ള വിതരണം മുടങ്ങി.
വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഓണത്തിന് വിളവെടുക്കാന്‍ പാകമായിരുന്ന നേന്ത്ര വാഴകള്‍, മരച്ചീനി, പച്ചക്കറികള്‍ തുടങ്ങി വിവിധ പാടശേഖരങ്ങളിലായി ലക്ഷങ്ങളുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായി. ഇതിന് പുറമെ മരം വീണ് ചിലയിടങ്ങളില്‍ ഗതാഗതവും തടസപ്പെട്ടു.
Discussion about this post