മൂന്നാര്‍: ഇടുക്കി മൂന്നാര്‍ രാജമല നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ അഞ്ച് മരണം. 10 പേരെ രക്ഷപ്പെടുത്തി. പ്രദേശമാകെ ഒലിച്ചുപോയി. 75ലധികം ആളുകള്‍ മണ്ണിനടിയില്പ്പെട്ടുപോയിട്ടുണ്ടെന്നാണ് സൂചന.
എസ്റ്റേറ്റ് ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. കണ്ണന് ദേവന് പ്ലാന്റേഷന്‍സിലെ ലയത്തിലാണ് അപകടമുണ്ടായത്. എണ്‍പതോളം പേരാണ് എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്നത്. രക്ഷപ്പെട്ടവരാണ് രാജമലയിലെത്തി അപകടവിവരം പുറംലോകത്തെ അറിയിച്ചത്. അപകടസ്ഥലത്ത് എത്തിപ്പെടുകയെന്നത് ഏറെ ദുഷ്കരമായിരുന്നു.പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്നു പോയിരുന്നു. പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. താല്‍ക്കാലികമായി നിര്‍മ്മിച്ച പാലം കഴിഞ്ഞ ദിവസത്തെ മാഴയില്‍ തകരുകയും ചെയ്തതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. താല്‍ക്കാലികമായി ഗതാഗത സൗകര്യം ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്.
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷമായിരിക്കുകയാണ്. പലയിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വയനാട് മുണ്ടക്കൈ വനത്തില്‍ ഉരുള്‍പ്പൊട്ടി. വയനാട്- കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല് ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്.
അതിനിടെ കാലവര്‍ഷക്കെടുതി ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി അടിയന്തര യോഗം വിളിച്ചു. ദുരന്തം ഉണ്ടായ ജില്ലകളിലെ കളക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും. ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഇടുക്കി, മലപ്പുറം, വയനാട് എന്നീ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
Discussion about this post