കോവിഡ് വ്യാപനം കാരണം ജോലിക്ക് പോകുമ്പോള്‍ കോവിഡ് പകരുമോ എന്ന പേടി മിക്കവരെയും അലട്ടുന്നുണ്ടാകും. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കോവിഡിനെ പേടിക്കാതെ സുരക്ഷിതമായി ജോലി ചെയ്യാം.
ജോലി സ്ഥലത്ത് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍:
1. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കുള്ള യാത്രയിലും ജോലി സ്ഥലത്തും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കണം.
2. യാത്രാമധ്യേ ആരെയെങ്കിലും കണ്ടു സംസാരിക്കുകയാണെങ്കില്‍ സുരക്ഷിതമായ അകലം പാലിക്കുക.
3. ഓഫീസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും ഇറങ്ങുമ്പോഴും ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുക. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക.
4. ഓഫീസിനുള്ളില്‍ ആയിരിക്കുമ്പോഴും കൈകള്‍ ഇടയ്ക്കിടയ്ക്ക് അണുവിമുക്തമാക്കുക.
5. പേന, പെന്‍സില്‍, കാല്‍ക്കുലേറ്റര്‍ മുതലായവ കൈമാറി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
6. ഓഫീസ് ഫര്‍ണീച്ചറുകള്‍, വാതിലുകളുടെയും അലമാരകളുടെയും കൈപിടികള്‍, കമ്പ്യൂട്ടര്‍ മുതലായവ തുടച്ച് അണുവിമുക്തമാക്കുക.
7. സഹപ്രവര്‍ത്തകരോട് സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് സംസാരിക്കുക. യാതൊരു കാരണവശാലും കൂട്ടംകൂടി നില്‍ക്കരുത്.
8. ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണെങ്കില്‍ കൃത്യമായ അകലം പാലിച്ചുകൊണ്ട് കഴിക്കാന്‍ ഇരിക്കുക.
9. ശുചിമുറികള്‍ ഉപയോഗിച്ചാല്‍ കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
10. വീട്ടില്‍ തിരിച്ചെത്തിയയുടന്‍ ദേഹശുദ്ധി വരുത്തേണ്ടതാണ്.
Discussion about this post