തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. പത്ത് മുതല്‍ ഇരുപത് ശതമാനം സീറ്റുകള്‍ കൂട്ടാനാണ് തീരുമാനം. അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്താണിത്.
മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണം കൂട്ടുന്നതില്‍ തീരുമാനമായില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. കഴിഞ്ഞ യോഗത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇത്തവണ എല്ലാ മന്ത്രിമാര്‍ക്കും പുതിയ ലാപ്‌ടോപ്പുകള്‍ അനുവദിച്ചിരുന്നു.
പൊലീസിന് കോവിഡ് പ്രതിരോധ ചുമതല നല്‍കിയ സാഹചര്യവും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കോവിഡ് വ്യാപനം പിടിച്ചുകെട്ടാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ കോവിഡ് വ്യാപനം കൂടുതല്‍ ഗുരുതരമാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ പ്രതിരോധം കര്‍ശനമാക്കും.
Discussion about this post